തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമം നേരിടുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ നടപടികളാണ് കൈക്കൊണ്ടത്. തുടര്‍ന്നും കരുത്തുറ്റ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികള്‍ നിയമത്തിന്റെ മുന്നിലെത്തിക്കും. ആ തരത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേനക്ക് സ്വീകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക ലാഭത്തിനു വേണ്ടി ഇത്തരം സംഘടനകളെ ഒപ്പം നിര്‍ത്തിയവരുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Discussion about this post