തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരത്തിനായി ഇന്ത്യന്‍ ടീം തലസ്ഥാനത്ത് എത്തി. വൈകിട്ട് 4.30ന് ഹൈദരാബാദില്‍ നിന്നുള്ള വിമാനത്തിലാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളും ആരാധകരും ചേര്‍ന്ന് ടീമിന് ഊഷ്മള വരവേല്‍പ്പു നല്‍കി.
28ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരം. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന്റെ താമസം.
Discussion about this post