കാലടി: കാലടിയില്‍ ആശ്രമത്തിന് നേരെ പെട്രോള്‍ ബോംബേറ്. ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബോംബ് എറിഞ്ഞതിന് പിന്നാലെ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.
പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പരിശോധന. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post