ചെന്നൈ: തമിഴ്നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 50 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. നേരത്തെ, മാര്‍ച്ച് നടത്തുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ആദ്യം തിരുവള്ളൂര്‍ പോലീസ് ആദ്യം മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ പോലീസ് മേധാവി, തിരുവള്ളൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ ആര്‍എസ്എസ് ലീഗല്‍ നോട്ടീസ് അയച്ചു.
പോലീസിന്റെ നടപടി കോടതി അലക്ഷ്യമാണെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ച്ചിന് സുരക്ഷ ഒരുക്കുകയാണ് പോലീസിന്റെ ചുമതലയെന്നും നോട്ടീസില്‍ ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
Discussion about this post