തിരുവനന്തപുരം: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) 2022ന്റെ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ ഏഴുവരെ ktet.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
നവംബര്‍ 26, 27 തീയതികളിലാണ് പരീക്ഷ. രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലുമായാണ് പരീക്ഷ. ഓരോ ഷിഫ്റ്റിന്റെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്. കെടിഇടി 2022 അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 21 മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Discussion about this post