ന്യൂഡല്‍ഹി: ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മണിക്കൂറിലേറെ നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം തിരികെയെത്തി. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 12.30നാണ് വാട്ട്‌സ്ആപ്പ് പണിമുടക്കിയത്. രണ്ട് മണിക്കൂറോളം ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലാണ് സേവനം തടസപ്പെട്ടത്. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. പ്രശ്‌നം പരിഹരിച്ചെങ്കിലും ഇതിന്റെ കാരണം സംബന്ധിച്ച് വാട്ട്‌സ്ആപ്പ് പ്രതികരണം നടത്തിയിട്ടില്ല. വാട്ട്‌സ്ആപ്പ് പണിമുടക്കിയതോടെ മറ്റ് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് നിറഞ്ഞത്.













