വര്‍ക്കല: വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ തന്‍സില്‍, സഞ്ജീവ്, രാജ്കുമാര്‍, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയര്‍ ബോട്ടിലുകളും ഒന്നേകാല്‍ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടികൂടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വര്‍ക്കല, അയിരൂര്‍ പോലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത്. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post