ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്ലറ്റിക്സിലെ സഹപരിശീലകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ജയന്തിയാണ് (27) മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒന്നരവര്‍ഷം മുമ്പാണ് ജയന്തി കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്ലറ്റിക്‌സില്‍ എത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. സഹകോച്ചുമാരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.
Discussion about this post