ബത്തേരി: വയനാട്ടിലെ ചീരാല്‍ ഗ്രാമത്തില്‍ ഭീതിപരത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു മാസമായി ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിരുന്ന കടുവയാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവ 13 കന്നുകാലികളെ ആക്രമിച്ചിരുന്നു. അതില്‍ ഒമ്പത് എണ്ണം ചത്തിരുന്നു. കടുവയെ പേടിച്ച് ജനം പരിഭ്രാന്തിയിലായിരുന്നു.
ചീരാല്‍ മാത്രമല്ല വയനാടിന്റെ മറ്റു ഭാഗങ്ങളും കടുവാഭീതിയിലായിരുന്നു. മീനങ്ങാടി, അമ്പലവയല്‍, പുല്‍പള്ളി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കടുവകളയിറങ്ങിയിരുന്നു. ജില്ലയില്‍ പലയിടത്തായി അടുത്തിടെ കടുവകള്‍ കൊന്നത് 24 വളര്‍ത്തുമൃഗങ്ങളെയാണ്.
ബത്തേരി നഗരത്തില്‍ വീട്ടുമതില്‍ ചാടിക്കടക്കുന്ന കടുവയുടെ ദൃശ്യം പുറത്തുവന്നിരുന്നു. കടുവയെ പിടിക്കാന്‍ കുങ്കിയാനകളുടെയും ക്യാമറകളുടെയുമെല്ലാം സഹായത്തോടെ ശ്രമം നടത്തിവരികയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
Discussion about this post