തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്കുവേണ്ടി ഇ ഭണ്ഡാരം സ്ഥാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ക്ഷേത്രം പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ ആക്കുന്നതിലേക്ക് ആരംഭം കുറിച്ചു.
ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണാ അഷുതോഷ് കുമാര്‍ സിംദ് സംഭാവന നല്‍കി ഇ ഭണ്ഡാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, കുമ്മനം രാജശേഖരന്‍, പ്രൊഫ.പി.കെ.മാധവന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.സുരേഷ് കുമാര്‍, മാനേജര്‍ ബി.ശ്രീകുമാര്‍, എസ്.ബി.ഐ കേരള സര്‍ക്കിള്‍ തലവന്‍ വെങ്കിട്ടരമണ ബായിറെഡി, ജനറല്‍ മാനേജര്‍ വി.സീതാരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.













