തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോളെജ് അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിഎസ്സി അംഗമായിരുന്നു.
കെ.പങ്കജാക്ഷന്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതലയും വഹിച്ചിരുന്നു. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല.
അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അമേരിക്കയിലുള്ള മകള്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടത്തുക.













