ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. അതേസമയം വിധി നടപ്പാക്കുന്നത് ആറുമാസത്തേക്ക് മരവിപ്പിച്ചു. സര്‍ക്കാരിന് മതിയായ ഫണ്ട് കണ്ടെത്തുന്നതിനാണ് വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്.
പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റീസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു.
ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് കേരളഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെതിരെയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post