ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അത്യന്തം നിരാശാജനകമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സമരത്തില്‍ നിയമലംഘനം നടന്നെങ്കില്‍ മാത്രം നടപടിയെടുക്കണമെന്നും അല്ലാതെ അത് തടസപ്പെടുത്താന്‍ പാടില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ അദ്ദേഹം ഹസാരേയേയും സംഘത്തേയും പ്രതിഷേധ സമരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post