കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈ 14ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളജുകള്‍ നടത്തിയ പരീക്ഷയാണു കോടതി റദ്ദാക്കിയിട്ടുള്ളത്.
മാനേജ്‌മെന്റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. മാനേജ്‌മെന്റ് സീറ്റിലേക്കും പൊതുപ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണം. മെറിറ്റ് മറികടന്നു കൊണ്ടുള്ള പ്രവേശനം അനുവദിക്കില്ല. ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവോ മേല്‍നോട്ടമോ ഇല്ലാതെയാണ് മാനേജ്‌മെന്റ് പരീക്ഷ നടത്തിയതെന്നും കോടതി പറഞ്ഞു.
Discussion about this post