ന്യൂഡല്‍ഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമല്ല. മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനയാത്രയില്‍ മാസ്കോ ഫെയ്സ്കവറോ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു.
Discussion about this post