പത്തനംതിട്ട: ളാഹയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ മണികണ്ഠനാണ് മരിച്ചത്. രാവിലൊണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇന്ന് രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ആന്ധ്രാപ്രദേശിലെ വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് പത്തനംതിട്ടയിലെ ളാഹയില്‍വച്ച് മറിഞ്ഞത്. നാല്‍പ്പത്തിനാല് പേര്‍ വാഹനത്തിലുണ്ടായിരുന്നെങ്കിലും വലതുഭാഗത്തുള്ള സീറ്റില്‍ ഇരുന്ന പത്തൊന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അപകട സ്ഥലം സന്ദര്‍ശിച്ചു.













