ചെന്നൈ: പിഎസ്എല്‍വി സി 54 ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യന്‍ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തില്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്റെ അവസാന ഘട്ടത്തെ 528 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളായ പിക്‌സലിന്റെയും ധ്രുവസ്‌പേസിന്റെയും ഉപഗ്രഹങ്ങളും അമേരിക്കയില്‍ നിന്നുള്ള നാല് ആസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ളത്. പിഎസ്എല്‍വി വളരെ കൃത്യമായി പ്രവര്‍ത്തിച്ചുവെന്നും ഓഷ്യന്‍സാറ്റ് മൂന്നിന്റെ സോളാര്‍ പാനലുകള്‍ വിടര്‍ന്നുകഴിഞ്ഞെന്നും ഇസ്രൊ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി.













