തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു. സമരത്തിന്റ മറവില്‍ കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറാന്‍ സമരക്കാര്‍ തയാറാകണം. സംഘര്‍ഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. പോലീസും സര്‍ക്കാര്‍ ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ല. ഇത് ദൗര്‍ബല്യമായി കാണരുത്.
സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post