ന്യൂഡല്‍ഹി: ഒരാഴ്ചത്തേക്ക് രാംലീലാ മൈതാനിയില്‍ നിരാഹാര സമരവേദി അനുവദിച്ച് ഹസാരെ സംഘത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഒരു മാസത്തെ സമരത്തിന് രാംലീലാ മൈതാനി അനുവദിക്കണമെന്ന നിലപാടിലാണ് അണ്ണാ ഹസാരെ. അല്ലാത്ത പക്ഷം സര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ഹസാരെ സംഘം അറിയിച്ചു.
അങ്ങിനെയിരിക്കെ ജയിലിനു പുറത്തുളളവരുമായി ഒരുതരത്തിലും സംവദിക്കാന്‍ അണ്ണാ ഹസാരെയെ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. അദ്ദേഹത്തെ ജയിലിലെ പ്രത്യേക മുറിയിലേക്കു മാറ്റി. തിഹാര്‍ ജിയിലിനു പുറത്തുളളവര്‍ ഇന്ത്യാ ഗേറ്റിലേക്കു മാര്‍ച്ചു നടത്താന്‍ ഹസാരെ സംഘം ആഹ്വാനം ചെയ്തു.
Discussion about this post