Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല: മത്സ്യത്തൊഴിലാളികളോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി

by Punnyabhumi Desk
Dec 6, 2022, 05:15 pm IST
in കേരളം

തിരുവനന്തപുരം: തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാലാണ് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് പൊലീസ് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം ഒഴിവാക്കാന്‍ സാധിക്കില്ല. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നത്. ക്രമസമാധാനപാലനം പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. പദ്ധതി ഉപേക്ഷിക്കില്ല എന്നതില്‍മാത്രമേ സര്‍ക്കാരിന് കടുംപിടിത്തമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 16ന് ആരംഭിച്ച സമരത്തില്‍ ഓഗസ്റ്റ് 19ന് മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 24ന് വീണ്ടും ചര്‍ച്ച നടത്തി. പിന്നെയും രണ്ട് തവണ നടത്തി. അനൗദ്യോഗിക ചര്‍ച്ചകളും ഇതിനിടയില്‍ നടന്നു. കൃത്യമായും ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതില്‍ അലംഭാവം വരുത്തിയിട്ടില്ല. സമരസമിതിയുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും അംഗീകരിച്ചു. ബാക്കി രണ്ടെണ്ണത്തില്‍ ഒന്ന് പദ്ധതി നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു. അതിന് സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് പദ്ധതി മൂലമുണ്ടാകുന്ന തീരശോഷണമാണ്. പദ്ധതിയുടെ ഭാഗമായി ഒന്നിലധികം പരിശോധനകള്‍ നടന്നിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളുമുണ്ട്. പദ്ധതിയുടെ ഭാഗമായി തീരശോഷണം സംഭവിക്കില്ലെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്. എന്നിരുന്നാലും തീരശോഷണം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കാമെന്ന് സമരസമിതിയോട് ചര്‍ച്ചയ്ക്ക് പിന്നാലെ താന്‍ അറിയിച്ചു. അവര്‍ അതിന് പൂര്‍ണസമ്മതമാണ് അറിയിച്ചത്. സമരത്തിന്റെ പ്രധാന നേതാവുമായി താന്‍ ചര്‍ച്ച നടത്തി.

മന്ത്രിസഭാ ഉപസമിതിയില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം നല്ല അന്തരീക്ഷത്തില്‍ പിരിഞ്ഞാലും പിന്നീട് പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുപ്പമാകുന്നു. ഇതാണ് സംഭവിക്കുന്നത്. സമരത്തില്‍ മറ്റ് ചിലര്‍ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയം തോന്നും. ഈ സംശയം മുന്‍പും ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരിലെ മന്ത്രി ബാബു ഇക്കാര്യത്തില്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി 80 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. തീരശോഷണത്തെക്കുറിച്ച് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കിയത്.

പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിന്. ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും മറ്റും പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടത്തിവരികയാണ്. 2450 കോടി അടങ്കലുള്ള പദ്ധതിയാണിത്. ഇതു പ്രകാരം 276 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. 340 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകളും 475 കുടുംബങ്ങള്‍ക്ക് വീടുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം നിര്‍മിച്ചുനല്‍കി. അവശേഷിക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി മുട്ടത്തറയില്‍ എട്ടേക്കര്‍ ഭൂമി കൈമാറി. ഇത് ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 284 കുടുംബങ്ങള്‍ക്ക് വാടക ഇനത്തില്‍ തുക കൈമാറി.

മണ്ണെണ്ണയ്ക്ക് നല്‍കിവരുന്ന ലിറ്ററിന് 25 രൂപയെന്ന സബ്സിഡി തുടര്‍ന്നും അനുവദിക്കും. പാരമ്പര്യേതര ഇന്ധനത്തിലേയ്ക്ക് മാറുന്നതിനുള്ള ഒറ്റത്തവണ സബ്സിഡിയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2016 മുതല്‍ 252 കോടി 68 ലക്ഷം രൂപ മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ നല്‍കി.

അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ആരെ കേസില്‍ ഉള്‍പ്പെടുത്തണം എന്നൊക്കെ തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്രമസമാധാനം പാലിക്കുന്നത് സംസ്ഥാന പൊലീസ് നല്ലരീതിയില്‍ കൈകാര്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃകാപരമാണ്.

കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്ന് തുറമുഖ നിര്‍മാതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ലെന്ന വ്യാജപ്രചാരണം നടത്തുകയാണ്. തുറമുഖ നിര്‍മാണ കരാര്‍ പ്രകാരം തുറമുഖ നിര്‍മാണത്തിന് കരാര്‍ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സംരക്ഷണം നല്‍കണമെന്ന വ്യവസ്ഥയുണ്ട്.

ലത്തീന്‍ സഭയുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണ് ഉള്ളത്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies