കൊച്ചി: ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ട് വച്ചു.
പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും ദിവസേന 75,000 തീര്‍ഥാടകര്‍ എന്ന പരിധി കഴിഞ്ഞാല്‍ സന്നിധാനത്ത് അര്‍പ്പിക്കുന്ന അഷ്ടാഭിഷേകത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ നിര്‍ദേശങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോടും പത്തനംതിട്ട കളക്ടറോടും കോടതി ആവശ്യപ്പെട്ടു.
Discussion about this post