ന്യൂഡല്‍ഹി: നോട്ടിലെ ഗാന്ധി ചിത്രം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധി ചിത്രം മാറ്റാനോ പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആന്റോ ആന്റണി എംപിയുടെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് കേന്ദ്രം മറുപടി നല്‍കിയത്.
ഗാന്ധി ചിത്രം മാറ്റാന്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ നടത്തിയ പ്രസ്താവനയും ധനമന്ത്രായത്തിന്റെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടില്‍ ദൈവങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് വിശദീകരണം.














Discussion about this post