ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റീസ് ദിപാങ്കര്‍ ദത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദിപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഞായറാഴ്ചയാണ് വിജ്ഞാപനം ചെയ്തത്. സെപ്റ്റംബര്‍ 26നാണ് സുപ്രീംകോടതി കൊളീജിയം ഇദ്ദേഹത്തിന്റെ പേര് ശിപാര്‍ശ ചെയ്തത്.
2030 ഫെബ്രുവരി എട്ടു വരെയാണ് ഇദ്ദേഹത്തിന്റെ സേവന കാലാവധി. മുന്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അന്തരിച്ച സലില്‍ കുമാര്‍ ദത്തയുടെ മകനാണ് ദിപാങ്കര്‍ ദത്ത.
Discussion about this post