തിരുവനന്തപുരം: മലയാളി മാസ്റ്റേഴ്‌സ് അത്‌ലെറ്റിക്‌സ് അസോസിയേഷന്‍ ഡിസംബര്‍ 17,18 തീയതികളില്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അത്‌ലെറ്റിക്‌സ് മീറ്റില്‍ 70 വയസിന് മുകളിലുള്ളവരുടെ 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ഡി.വിമലകുമാരി ഒന്നാസ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തിനകത്തും ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള പൗഡിക്കോണം സ്വദേശിനിയായ വിമലകുമാരി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവാണ്.
Discussion about this post