പത്തനംതിട്ട: മോക്ഡ്രില്ലിനിടെ മണിമലയാറ്റിലെ കയത്തില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.രാജന്‍. യുവാവ് കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടില്ല. സ്വാഭാവിക മരണം മാത്രമാണിതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
തുരുത്തിക്കാട് കാക്കരക്കുന്നേല്‍ ബിനു സോമനാണ് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. ചെളിനിറഞ്ഞ ഭാഗത്തേക്ക് താഴ്ന്നുപോയ ബിനുവിനെ അരമണിക്കൂറിനുശേഷമാണ് കണ്ടെത്താനായത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post