കോട്ടയം: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി. 2570 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. എരുമേലി സൗത്തിലും മണിമലയിലുമായാണ് സ്ഥലം ഏറ്റെടുക്കുന്നത്. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ ഉള്‍പ്പടെയാണ് മാസ്റ്റര്‍ പ്ലാന്‍.
അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക- സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
Discussion about this post