നെയ്യാറ്റിന്‍കര: പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, ഓഫീസ് ആട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ജി.എസ്സ്. റ്റി ഉള്‍പ്പെടെ), ഡി.റ്റി.പി, വെബ് ഡിസൈനിംഗ്, ആട്ടോകാഡ് , കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് , മള്‍ട്ടിമീഡിയ ആനിമേഷന്‍ തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം. ഒരു വര്‍ഷ കാലാവധിയുള്ള പി.ജി.ഡി.സി.എ കോഴ്‌സിന് കേരള സര്‍വ്വകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. മാര്‍ക്ക് നിബന്ധനയില്ല. മറ്റ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കാലാവധി 6 മാസം. ഉയര്‍ന്ന പ്രായ പരിധി 45 വയസാണ്.
താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതിയും വരുമാനവും തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വിദ്യാഭ്യാസ ആവശ്യത്തിനായി വാങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം ജനുവരി 16 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 9446903873, 8281105686 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പരിശീലന കേന്ദ്രമായ സൈബോടെക് കമ്പ്യൂട്ടേഴ്‌സില്‍ നിന്ന് സൗജന്യ അപേക്ഷകള്‍ ലഭിക്കുന്നതാണ്.
Discussion about this post