കോഴിക്കോട്: 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. 945 പോയിന്റോടെയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. കോഴിക്കോടിന്റെ ഇരുപതാം കലോത്സവകിരീടമാണിത്. 925 പോയിന്റുമായി കണ്ണൂരും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു.
സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലത്തിനാണ് ഒന്നാം സ്ഥാനം.156 പോയിന്റ് നേടിയാണ് ഗുരുകുലം ഒന്നാമതെത്തിയത്. ഇത് പത്താം തവണയാണ് ഗുരുകുലം സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂല്‍ രണ്ടാം സ്ഥാനം നേടി.
ഏഴുവര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാവുന്നത്. എട്ടാമത്തെ ആതിഥേയത്വവും. ജനുവരി മൂന്നിന് ആരംഭിച്ച കലോത്സവത്തില്‍ 24 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം നടന്നത്.
Discussion about this post