മുംബൈ: മുംബൈയിലെ ഡബ്ബാവാലകള്‍ അന്ന ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് 120 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി വെള്ളിയാഴ്ച്ച പണിമുടക്കുന്നു. ആഗസ്ത് 16 ന് പ്രഭാത ഭക്ഷണവിതരണം മുടക്കി അവര്‍ പ്രതീകാത്മക സമരം നടത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച്ചത്തെ സമരത്തെ ചരിത്രസംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണവര്‍. മുംബൈയിലെ ജോലിക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിലൂടെ ശ്രദ്ധേയരായവരാണ് ഡബ്ബാവാലകള്‍. മുംബൈയിലെ ഓഫീസുകളിലും നിര്‍മ്മാണ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം ഭക്ഷണപൊതികള്‍ മുംബൈ നഗരത്തില്‍ മാത്രം വിതരണം ചെയ്യുന്നത്.
അയ്യായിരത്തോളം ഡബ്ബാവാലകളാണ് ഇത്തരത്തില്‍ ജനങ്ങളെ ഊട്ടി തൊഴിലെടുക്കുന്നത്. അവര്‍ പൂര്‍ണ്ണമായും നാളെ പണിമുടക്കുന്നത് മുംബൈയിലെ ജോലിക്കാരുടെ ആഹാരം മുടക്കും.
Discussion about this post