സന്നിധാനം: ശബരിമലയില്‍ അത്താഴ പൂജയ്ക്കുശേഷം മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുതി വിളക്കുവച്ചു. തുടര്‍ന്ന് പന്തളത്തുനിന്ന് കൊണ്ടുവന്ന മലദൈവങ്ങളുടെ പ്രതീകമായ കൊടിയും യോദ്ധാവായ അയ്യപ്പന്റെ തിടമ്പുമായി പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നെള്ളത്ത് ആരംഭിച്ചു. 17വരെ എഴുന്നെള്ളത്ത് പതിനെട്ടാം പടിയലേക്ക് നടക്കും. ഇന്ന് പടിപൂജയ്ക്കുശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു സംഘത്തിന്റെ എഴുന്നെള്ളത്ത് നടക്കും. 18നാണ് കളഭാഭിഷേകം. 19ന് വലിയഗുരുതി. 20ന് രാവിലെ നടയടച്ച് തിരുവാഭരണങ്ങളുമായി തിരുവാഭരണസംഘം പന്തളത്തേക്ക് മടങ്ങും. പന്തളം രാജപ്രതിനിധി നിര്‍വഹിക്കേണ്ട ആചാരപരമായ ചടങ്ങുകള്‍ പന്തളം രാജകുടുംബാംഗത്തിന്റെ നിര്യാണം മൂലം ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post