അമൃത്സര്‍: ഭാരത് ജോഡോ യാത്രക്കിടയില്‍ ഒരാള്‍ തന്നെ ആലിംഗനം ചെയ്തത് സുരക്ഷാ വീഴ്ചയായി കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി.
പഞ്ചാബിലെ ഹോഷിയാര്‍പുരിലാണ് ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. സുരക്ഷാവലയം ഭേദിച്ചെത്തിയ ആള് രാഹുലിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
സുരക്ഷാവൃത്തം ഉടന്‍ തന്നെ ഇയാളെ ഇവിടെനിന്നും മാറ്റി. നേരത്തേ, ഡല്‍ഹിയില്‍ വച്ചും ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച നിരന്തരം സംഭവിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സമാന സംഭവമാണ് പഞ്ചാബിലും ഉണ്ടായിരിക്കുന്നത്.
Discussion about this post