തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അവധി അനുവദിച്ചതായി മന്ത്രി ആര്. ബിന്ദു അറിയിച്ചു.
18 വയസ് കഴിഞ്ഞ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പരമാവധി 60 ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ കുറഞ്ഞ ഹാജര്‍ പരിധി 75 ശതമാനത്തില്‍ നിന്ന് 73 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
പ്രസ്തുത മാറ്റങ്ങള്‍ക്കുതകുന്ന രീതിയില്‍ സര്‍വകലാശാലാ നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post