ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയില്‍ കാര്‍ ഡ്രൈവര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 15 മീറ്ററോളം വലിച്ചിഴച്ചു എന്നും സ്വാതിയുടെ പരാതിയില്‍ പറയുന്നുണ്ടായിരുന്നു. സ്ത്രീ സുരക്ഷ നേരിട്ട് ബോദ്ധ്യപ്പെടാന്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സ്വാതി മലിവാളിന് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വഴിയരികില്‍ നിന്ന് സ്വാതി മലിവാള്‍ കാര്‍ ഡ്രൈവറുമായി സംസാരിക്കുന്നതും പിന്നീട് അടുത്തുചെന്ന് അയാളെ പിടികൂടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
Discussion about this post