മുംബൈ: രാജ്യത്തെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും സഖ്യകക്ഷികളും ഒരിക്കലും വികസനത്തേക്കാള്‍ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകള്‍ പോലും വിമാനത്താവളത്തിന്റെ മാതൃകയില്‍ വികസിപ്പിക്കുന്നു. സിഎസ്എംടി, ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. റെയില്‍വേ സ്റ്റേഷനുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്കായി പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന് മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മെട്രോ റെയില്‍ പാതകളുടെ ഉദ്ഘാടനത്തിനും ഒന്നിലധികം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി മുംബൈയില്‍ എത്തിയത്.
ബിജെപിയും സഖ്യകക്ഷികളും ഒരിക്കലും വികസനത്തേക്കാള്‍ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നില്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുംബൈയുടെ വികസനം മന്ദഗതിയിലായിരുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് വികസനം കുതിച്ചുയര്‍ന്നു എന്ന് നരേന്ദ്രമോദി പറഞ്ഞു. അന്ധേരി മുതല്‍ ദഹിസര്‍ വരെ നീളുന്ന 35 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് കോറിഡോര്‍ ഉള്‍പ്പെടുന്ന മുംബൈ മെട്രോ ലൈനുകള്‍ 2A, 7 എന്നിവ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേരിലുള്ള 20 ഹെല്‍ത്ത് ക്ലിനിക്കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ബിജെപി മുന്‍ഗണന നല്‍കുന്നത് വികസനത്തിനാണ്, വോട്ട് ബാങ്കിനല്ല എന്ന് പ്രധാനമന്ത്രി കര്‍ണാട സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. മുന്‍ സര്‍ക്കാരുകള്‍ കണ്ണടച്ചതിനാലും വികസനത്തിനും മെച്ചപ്പെട്ട ജനജീവിതത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് പല സ്ഥലങ്ങളും പിന്നാക്കം പോയത്. 3.5 വര്‍ഷം മുമ്പ് ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചപ്പോള്‍ 18 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമാണ് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. ഇന്ന് രാജ്യത്തെ 11 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭിക്കുന്നുണ്ടെന്ന് കര്‍ണാടകയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post