ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് എത്തിയ അന്നാ ഹസാരെ നിരാഹാര സമരം തുടരുകയാണ്.ഇത് കേവലം ലോക്പാലിനായുള്ള സമരമല്ല.രാജ്യത്തെ സമഗ്രമാറ്റത്തിനായുളള സമരമാണ് -അദ്ദേഹം പറഞ്ഞു. ജനലോക്പാല്‍ ബില്‍ പാസാക്കുന്നതുവരെ രാംലീല മൈതാനം വിടരുതെന്ന ആഹ്വാനമാണ് അദ്ദേഹം അനുയായികള്‍ക്ക് നല്‍കിയത്. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമാണ് ഇതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെ പ്രാര്‍ഥനയ്ക്കും അമര്‍ ജവാന്‍ ജ്യോതിയിലെ പുഷ്പാര്‍ച്ചനയ്ക്കും ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അദ്ദേഹം രാംലീലയിലെത്തിയത്.
യുപിഎ സര്‍ക്കാര്‍ രാഷ്ട്രത്തെ കൊള്ളയടിച്ചുവെന്ന് ഹസാരെ ആരോപിച്ചു.കനത്ത മഴയെ അവഗണിച്ചുകൊണ്ട് യുവാക്കള്‍ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു
Discussion about this post