തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ ഇ ഡിയ്ക്ക് മുന്നില്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കര്‍. വിരമിക്കല്‍ ദിനമായതിനാല്‍ ചോദ്യം ചെയ്യലിന് എത്തിച്ചേരാന്‍ അസൗകര്യമുണ്ടെന്ന് ഇമെയില്‍ വഴി അറിയിക്കുകയായിരുന്നു. ലൈഫ് മിഷന് കരാര്‍ ലഭിക്കാനായി കോഴ കൈപ്പറ്റിയെന്ന ആരോപണത്തിന്മേല് ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചേരാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇ ഡി അറിയിച്ചു.
Discussion about this post