തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. കേരള സര്‍വകലാശാല വിസിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
ഗവേഷണപ്രബന്ധത്തില്‍ ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്ത പറയുന്നത്. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയതായി ചിന്ത സമ്മതിച്ചിരുന്നു. തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും മാനുഷികമായ തെറ്റ് പറ്റിയെന്നും ചിന്ത പറഞ്ഞു.
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു.
Discussion about this post