ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് പത്ര പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാം. 7.5% വരെ പലിശ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിന്റെ പ്രയോജനം എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ലഭിക്കും. രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു.
Discussion about this post