ന്യൂഡല്‍ഹി: യുവകര്‍ഷകരുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി കൗശാല്‍ വികാസ് യോജന വഴി യുവാക്കള്‍ക്ക് അടുത്ത വര്‍ഷം തൊഴില്‍ പരിശീലനം നല്‍കുമെന്നും ബഡ്ജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചു.
വളര്‍ച്ചയ്ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം നല്‍കും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുറക്കും. കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണിതെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങള്‍ക്ക് പോത്സാഹനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.
Discussion about this post