ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2023ലെ യൂണിയന്‍ ബഡ്ജറ്റ് രാജ്യത്തിന്റെ അടിത്തറ പാകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ബഡ്ജറ്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബഡ്ജറ്റാണിത്. വികസനത്തിന് പുത്തനുണര്‍വ് പകരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശതമാനം അധിക തുക വിലയിരുത്തി. വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്നു. മദ്ധ്യവര്‍ഗത്തിന് ബഡ്ജറ്റില്‍ വലിയ സഹായം നല്‍കുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നിര്‍മലാ സീതാരാമനും സംഘത്തിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന പ്രധാനമന്ത്രി 2047ല്‍ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കുന്നതിനായി ജനങ്ങള്‍ അണിചേരണമെന്നും ആഹ്വാനം ചെയ്തു.
Discussion about this post