പെരുമ്പാവൂര്‍/തൃശൂര്‍: എറണാകുളത്ത് പെരുമ്പാവൂരിലും തൃശൂര്‍ എടമുട്ടത്തും ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. ഒരു പാപ്പാന് പരിക്കേറ്റു. പെരുമ്പാവൂരില്‍ ഇടവൂര്‍ ശങ്കരനാരായണന് ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. കൊളക്കാട് ഗണപതി എന്ന ആനയാണ് ഇടഞ്ഞോടിയത്. പാപ്പാന് ജിത്തുവിന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പാപ്പാന്മാര് ചേര്‍ന്ന് തളച്ചു. ബഹളത്തിനിടെ ക്ഷേത്രത്തിനു പുറത്തുനിന്ന നാല് ആനകള്‍ വിരണ്ടത് പരിഭ്രാന്തി പരത്തി.
തൃശൂര്‍ എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ 11 ന് ശീവേലിക്കിടെയായിരുന്നു സംഭവം. ആനപ്പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപെട്ടു. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേര്‍ന്ന് ആനയെ തളച്ചു.
Discussion about this post