തിരുവനന്തപുരം: ഭിന്നശേഷിക്കാരുള്ള എ.പി.എല്‍ കുടുംബങ്ങള്‍ക്കും വെള്ളം സൗജന്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യം (പ്രതിമാസം 15,000 ലിറ്റര്‍) ഇവര്‍ക്കും നല്‍കും. സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവര്‍ക്കും പഴയ നിരക്കായിരിക്കും. ആര്‍ക്കൊക്കെ സൗജന്യം നല്‍കണമെന്ന് കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.













