തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതി വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച വൈകുന്നേരമാണ് രാപ്പകല്‍ സമരം തുടങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ട്രേറ്റുകളിലുമായാണ് പ്രതിഷേധ പരിപാടി നടന്നത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂലം വയനാട്ടിലും ലീഗ് ജില്ലാ കമ്മിറ്റി ചേരുന്നതിനാല്‍ കണ്ണൂരിലും രാപ്പകല്‍ സമരം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.
Discussion about this post