കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.
കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി .എന്‍. ശ്രീരാമന്‍ എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന്‍ വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റീസുമാരായ അനില്‍.കെ.നരേന്ദ്രന്‍, അജിത്ത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.














Discussion about this post