തിരുവനന്തപുരം: ശ്രീമഹാഭാഗവതത്തിന്റെ ആത്മീയ ചൈതന്യവും ശ്രീഗുരുവായൂര്‍ മാഹാത്മ്യത്തിന്റെ ഭക്തിസാന്ദ്രതയും സമഞ്ജസമായി സമ്മേളിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലായ ‘കൃഷ്ണപ്രസാദം’ പ്രസിദ്ധീകരിച്ചു. ത്രിമധുരം, നിവേദ്യം, മണ്ഡലപൂജ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഭക്തിഗാന ആല്‍ബങ്ങളുടെ രചയിതാവായ കെ.എല്‍.ശ്രീകൃഷ്ണദാസിന്റെ എറ്റവും പുതിയ സാഹിത്യകൃതിയാണിത്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ മൂന്നരദശാബ്ദക്കാലത്തെ ഔദ്യോഗികസേവനത്തിനുശേഷം 2014ല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡയറക്ടറായി വിരമിച്ച കെ.എല്‍.ശ്രീകൃഷ്ണദാസ് കവി, ഗാനരചയിതാവ്, ടെലിഫിലിം, ഡോക്യുമെന്ററി സംവിധായകന്‍, തിരക്കഥാകൃത്ത്, മാധ്യമവിദഗ്ധന്‍ എന്നീനിലകളില്‍ മികവ് തെളിയിച്ചുണ്ട്. കൊല്ലം സുജിലി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില: 220 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:- [email protected] ഫോണ്‍: 0474 2592070, 9496644666.
Discussion about this post