ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പൂര്‍ത്തിയായി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെയായിരുന്നു പോളിംഗ് സമയം. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഏകദേശം മേഘാലയില്‍ 63.91 ശതമാനവും നാഗാലാന്‍ഡില്‍ 72.99 ശതമാനവും പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി.
പോളിംഗ് പൂര്‍ത്തിയായ ശേഷമുള്ള അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. 60 മണ്ഡലങ്ങള്‍ വീതമുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡില്‍ അക്ലോട്ടോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റത്തോടെയാണ് 59 സീറ്റില്‍ മത്സരം ഒതുങ്ങിയത്. മേഘാലയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിയത്.













