ന്യൂഡല്‍ഹി: രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഉയര്‍ന്ന പ്രതിദിന കേസുകളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 5,389 ആയി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
ഇന്ത്യയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ ഒരു മാസത്തിനിടെ ആറ് മടങ്ങു വര്‍ധിച്ചു. ഫെബ്രുവരിയില്‍ ശരാശരി പ്രതിദിന പുതിയ കേസുകള്‍ 112 ആയിരുന്നു. ഇപ്പോള്‍ ഇത് 626 ആയി ഉയര്‍ന്നു.













