ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ടിസ് പിന്‍വലിച്ച കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫിസറെ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നു ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കി.
കള്ളക്കടത്ത്, വിദേശനാണ്യ തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സ്വപ്നയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നടപടി ആരംഭിച്ചത്.
എന്നാല്‍ തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികള്‍ റദ്ദാക്കിയതിനാല്‍ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര അതോറിറ്റിക്ക് അധികാരമില്ലെന്നു കാണിച്ചാണു സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവെ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിന്‍വലിച്ചതായി കേന്ദ്രം അറിയിക്കുകയായിരുന്നു.
Discussion about this post