കൊച്ചി: ബ്രഹ്മപുരത്ത് പുതിയ ജൈവമാലിന്യ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ച് കൊച്ചി കോര്‍പറേഷന്‍. 48 കോടി 56 ലക്ഷം രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള മാലിന്യസംസ്‌കരണം ലക്ഷ്യമിട്ടാണ് ടെന്‍ഡര്‍. പ്ലാന്റ് സ്ഥാപിക്കാന്‍ പരമാവധി ഒന്‍പത് മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. സമാനമായ പദ്ധതികള്‍ നടപ്പാക്കി അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയുണ്ട്.
ഈ മാസം 25 വരെ ഓണ്‍ലൈനായി ടെന്‍ഡറിന് അപേക്ഷ നല്‍കാം. പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് കോര്‍പറേഷന് അനുമതി നല്‍കിയിരുന്നു. ജൈവമാലിന്യം മാത്രം സംസ്‌കരിക്കാനുള്ളപ്ലാന്റിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം മൂന്ന് ഏജന്‍സികള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുവാന്‍ കഴിയും.
Discussion about this post