ന്യൂഡല്‍ഹി: ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ആര്‍ എസ് എസ് മാര്‍ച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നാരോപിച്ചാണ് ഡി എം കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.
‘ആസാദി കാ അമൃത് മഹോത്സവും’ ഗാന്ധി ജയന്തിയും പ്രമാണിച്ച് മാര്‍ച്ച് നടത്താന്‍ ഒക്ടോബറില്‍ ആര്‍എസ്എസ് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ആര്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post